Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Workers Raise Wages

Kottayam

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി കൂട്ടി; നി​ര്‍​മാ​ണമേ​ഖ​ല കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

ച​ങ്ങ​നാ​ശേ​രി: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​ക​കൂ​ലി ചോ​ദി​ച്ച് രം​ഗ​ത്തു വ​ന്ന​തോ​ടെ നി​ര്‍​മാ​ണ മേ​ഖ​ല കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു​മൂ​ലം കേ​ര​ള​ത്തി​ലെ നി​ര്‍​മാ​ണ​മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ല്‍ ഇ​വി​ടെ​യു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​ക​കൂ​ലി ചോ​ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​യി​രം രൂ​പ​യാ​യി​രു​ന്ന കൂ​ലി ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ 1100 രൂ​പ​യാ​യി വ​ര്‍​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പാ​യി​പ്പാ​ട്ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക്യാ​മ്പു​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ 1400 രൂ​പ​വ​രെ കൂ​ലി ചോ​ദി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. മേ​സ്തി​രി​യു​ടെ കൂ​ലി 1300 ആ​യി​രു​ന്നു.

എ​ന്നാ​ല്‍ 1500 രൂ​പ കി​ട്ടി​യാ​ലേ ജോ​ലി​ക്കു വ​രി​ക​യു​ള്ളൂ​വെ​ന്ന് ശ​ഠി​ക്കു​ന്ന​താ​യാ​ണ് ക​രാ​റു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് മ​ന​സി​ലാ​ക്കി തൊ​ഴി​ലാ​ളി​ക​ളെ സ​പ്ലൈ ചെ​യ്യു​ന്ന ഇ​ട​നി​ല​ക്കാ​രാ​യ ചി​ല​ര്‍ കൂ​ലി വ​ര്‍​ധ​ന​യ്ക്കു പി​ന്നി​ലെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ലി​വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നെ​തി​രേ പ്രൈ​വ​റ്റ് ബി​ല്‍​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പാ​യി​പ്പാ​ട് ക​വ​ല​യി​ല്‍ പ്ര​തി​ഷേ​ധ​വും പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. അ​ധി​ക കൂ​ലി ചോ​ദി​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണെ​ന്ന് ബി​ബി​സി​എ ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്. ഷാ​ജി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​വി​നോ​ദ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​തി​നാ​യി കൂ​ട്ട​ത്തോ​ടെ ബം​ഗാ​ളി​ലേ​ക്കു​പോ​യ തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങി​വ​രാ​ന്‍ വൈ​കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ പൊ​തു​മേ​ഖ​ല​ക​ളി​ലെ നി​ര്‍​മാ​ണ​ങ്ങ​ളെ​ല്ലാം ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യി​ലാ​ണ് ഇ​വി​ടെ​യു​ള്ള ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​ക​കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ബം​ഗാ​ളി​ല്‍​നി​ന്നും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ കൂ​ടു​ത​ല്‍ ട്രെ​യി​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​ടു​ത്ത ര​ണ്ടാ​ഴ്ച​യ്ക്കി​ടെ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ പ്ര​തീ​ക്ഷ.


ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​ക കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് ത​ട​യി​ടാ​ന്‍ കേ​ര​ള​സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up